നിളയുടെ നാട്ടില്‍ നിന്ന് സ്വപ്നങ്ങളുടെ മാറാപ്പുമായി
ദിക്കറിയാതുഴലുന്ന സഞ്ചാരി ഞാന്‍ .
നീളുന്ന വഴികളിലൂടെ നടന്നും തളര്‍ന്നും
ദേശാന്തരങ്ങളിലൂടെ ഞാന്‍ ചരിപ്പൂ .
ആത്മാവിലുരുകുന്ന കനലുകള്‍ മാത്രം
ഏകാന്തതയുടെ ഈ നെരിപ്പോടിനുള്ളില്‍..
ചിതറിയ ചിന്തകള്‍, മങ്ങിയ കാഴ്ചകള്‍,
കൂടപ്പിറപ്പുകളാം വേദനകളും.
ഓരോ ചുവടിലും വേക്കുന്ന കാലുകള്‍
ദുര്‍ഘടങ്ങളാം വഴിത്താരകള്‍;
പിന്നിട്ട ദൂരങ്ങള്‍, കൈവിട്ട മോഹങ്ങള്‍
അറിയില്ല എത്രയെന്നിനിയും .
മിഴികളില്‍ നിറയുന്ന കണ്ണീര്‍ക്കണങ്ങളില്‍
വിയര്‍പ്പായി പൊടിയുന്ന രക്തതുള്ളികളില്‍;
നിറയുന്നു നഷ്ടസൌഭാഗ്യങ്ങള്‍ തന്‍
ഈ ലോകശേഷിപ്പുകള്‍ ..
പാതിയാത്രക്കൊടുവില്‍, ആറടി മണ്ണിലേക്കടങ്ങവേ
ചുറ്റും നില്‍ക്കുവാന്‍, കണ്ണീര്‍പൊഴിക്കുവാന്‍;
ഈ ജന്മത്തില്‍ ആരുണ്ടെനിക്ക്,
കര്‍മ്മസാക്ഷിയാം സൂര്യനല്ലാതെ ??
പാതിയാത്രക്കൊടുവില്‍, ആറടി മണ്ണിലേക്കടങ്ങവേ
ReplyDeleteചുറ്റും നില്‍ക്കുവാന്‍, കണ്ണീര്‍പൊഴിക്കുവാന്‍;
sathiyam :)