പ്രണയലോലമായ നിന്‍ ഹൃത്തില്‍ വിരിഞ്ഞ
മധുരഗാനങ്ങള്‍ തന്‍ പല്ലവി
ഒരു നറുനിലാവായി , തെന്നലായി ,
എന്‍ മിഴികളില്‍ അശ്രുവായി നിറഞ്ഞു.
സ്വപ്‌നങ്ങള്‍ തന്‍ പൌര്‍ണ്ണമി എന്നില്‍ നിറഞ്ഞ്
ഞാനൊരു രാപ്പാടിയായി മാറി.
നിന്‍ ഗാനങ്ങള്‍ തന്‍ ഈരടികലേറ്റ്പാടി
ജന്മാന്തരങ്ങളിലൂടെ ഞാനലഞ്ഞു...
നിന്നോര്‍മ്മകള്‍ തന്‍ തേരിലെരി
മലകള്‍ക്കും താഴ്വാരങ്ങള്‍ക്കൂമപ്പുരെ,
നീലവിഹായസ്സതിരുകള്‍ തീര്‍ത്ത
മരുഭുമിയിലൂടെ നിന്നെയും തേടി ഞാന്‍ നടന്നു...
നിന്‍ ദര്‍ശനത്തിനായി, കരസ്പര്‍ശനത്തിനായി
ദാഹിക്കുന്നോരെന്‍ ഹൃത്തില്‍;
നിന്നോര്‍മ്മകള്‍ തന്‍ തണലില്‍
എന്നന്തരാത്മാവില്‍ നിറഞ്ഞുനിന്നത്..
നിന്‍ ചിത്രം മാത്രം!!
chinthakalum bhavnakalum nnayirikunu :) all da best :)
ReplyDelete