എന്റെ നോവുകള്‍
ഏകാന്ത സന്ധ്യകളില്‍ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍, വേര്‍പാടുകള്‍, ആ ശൂന്യത നിങ്ങളുടെ ഹൃദയത്തെ തരളിതമാക്കിയിട്ടുണ്ടെങ്കില്... എന്റെ നോവുകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
Sunday, 25 March 2012
Thursday, 9 February 2012
Alone...
I still remember the day I met her, it was a rainy day. She was alone and so was I. There was loneliness in her eyes. Or was it my reflection I saw there? We were silent for a long time. I saw her glancing at me and I smiled at her. The compartment was almost isolated and the train was speeding through the meadows of Yorkshire. There was rain outside and it made the meadows sparkle in green. Then it struck me suddenly, her eyes are also green.
She was a student in the University of Edinburgh and was going to visit her family. She was very eager to join them. She talked about them for a long time. I was surprised by the sudden enthusiasm which came to her when she talked about them. She was separated from them for an year and i could see longingness in her eyes now. She asked about myself and we talked for an hour. Then her station came and she said goodbye to me and disappeared into the crowd...
As days went by her image faded from my mind. I was busy with my life and today I saw her unexpectedly and i was shattered to see her in a mental asylum. I asked about her to my friend who was working there and was told that on that same day I met her, her family died in a road accident, that too on the way to the railway station. They were coming to receive her...
Now her face looked like a white sheet, without any expression. Her green eyes lost their sparkle and they were unfocused. She didn't recognize me, just stared at me as if I was an alien. I couldn't stand there, I went out of her room and saw in the distance a train going and the sky was very cloudy as if undecided to pour or not...
I just walked through the road aimlessly. Atlast rain started to pour drenching me and i realized that, I am alone...

Monday, 6 February 2012
ജീവതാളം..
ഹൃദയവിപഞ്ചികതന്‍ ജീവതാളം ;
അലിയുന്നില്ലതിന്‍ മധുരസംഗീതം
ഇന്നിന്‍ ഭ്രാന്തമാം ജീവിതശൈലികളില്‍.
അകലുന്നു ബന്ധങ്ങള്‍, മുറിയുന്നൂ ജീവിതം
പേറുന്നു മുറിപ്പാടുകള്‍, ഹൃദയവ്യഥകള്‍ ;
വലയുന്നു മര്‍ത്യനതിന്‍ ദുരിതങ്ങളാല്‍
നശിക്കുന്നു സന്തോഷം, മറയുന്നൂ സ്വപ്‌നങ്ങള്‍..
ജീവിത സായാഹ്നങ്ങളില്‍ ഉഴലുമ്പോള്‍
തേടുന്നവന്‍ നഷ്ടജീവിതത്തിന്‍ സ്പന്ദനം ;
അറിയുന്നില്ലവനൊരിക്കലും
പ്രപഞ്ചനിയന്താവിന്‍ ഹൃദയരഹസ്യം !!
Wednesday, 1 February 2012
Friday, 30 December 2011
അവകാശി..
പുലര്‍ച്ചെ ഈറ്റില്ലത്തില്‍ നിന്നുയര്‍ന്നൊരു കരച്ചിലായി
വൈഷമ്യങ്ങള്‍ തന്‍ തറവാടാം ഈ ലോകത്തില്‍ പിറന്നൂ ഞാന്‍;
മുട്ടിലിഴഞ്ഞും, നടന്നും, ഓടിയും എന്‍ സ്വാതന്ത്ര്യം ഞാനാഘോഷിച്ചു.
ബാല്യവും കൗമാരവും പുസ്തകങ്ങള്‍ തന്‍ തടവിലും
യൗവനവും വാര്‍ദ്ധക്യവും ക്ലേശങ്ങള്‍ തന്‍ നടുവിലും
യൗവനവും വാര്‍ദ്ധക്യവും ക്ലേശങ്ങള്‍ തന്‍ നടുവിലും
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നത്തിനായുള്ള ഓട്ടത്തിലും
സന്തോഷ സന്താപ സമ്മിശ്രമീ ജീവിതത്തില്‍
ആകെ ഞാന്‍ നേടിയതു ആറടി മണ്ണിന്നവകാശം മാത്രം !!
Friday, 23 December 2011
ക്രിസ്തുമസ് രാവ്...
മണ്ണിലും, വിണ്ണിലും നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മും രാവില്‍
മഞ്ഞണിഞ്ഞ വഴികളില്‍ ക്രിസ്തുമസ് ആരവങ്ങള്‍ ഉയരവേ,
കാലുറക്കാതെ വേച്ചു നീങ്ങും യൌവ്വനങ്ങള്‍ക്കപവാദമായി
വിശക്കുന്ന വയറും, മാറോടണച്ച കുഞ്ഞുമായി
അനന്തതയിലേക്ക് അവള്‍ കണ്ണും നട്ടിരിക്കവേ
കാണാതെ കടന്നു പോം മുഖങ്ങളില്‍ ആഘോഷത്തിരതള്ളല്‍ മാത്രം;
കാലിത്തൊഴുത്തില്‍ പിറന്നവനെ, ആലംബഹീനര്‍ക്കാശ്വാസമേകിയവനെ
കണ്ടുവണങ്ങുവാന്‍, കാഴ്ചകളര്‍പ്പിക്കുവാന്‍ ഇന്നും നടപ്പൂ മര്‍ത്യര്‍;
ജ്ഞാനികള്‍ ഹേറോദേസിന്‍ കൊട്ടാരത്തിലേക്കെന്ന പോലെ..
അവള്‍ക്കൊരു കഷ്ണം റൊട്ടിയും ഒരു പുതപ്പുമേകി
ക്രിസ്തുവിന്‍ സാക്ഷിയാവാന്‍ ഒരു വൃദ്ധന്‍ മാത്രം തുനിഞ്ഞപ്പോള്‍
"അത്യുന്നതന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനമെന്ന്"
പാടിക്കടന്നു പോയി ഒരു സംഘം മാലാഖമാര്‍...

Thursday, 22 December 2011
സഞ്ചാരി...
നിളയുടെ നാട്ടില്‍ നിന്ന് സ്വപ്നങ്ങളുടെ മാറാപ്പുമായി
ദിക്കറിയാതുഴലുന്ന സഞ്ചാരി ഞാന്‍ .
നീളുന്ന വഴികളിലൂടെ നടന്നും തളര്‍ന്നും
ദേശാന്തരങ്ങളിലൂടെ ഞാന്‍ ചരിപ്പൂ .
ആത്മാവിലുരുകുന്ന കനലുകള്‍ മാത്രം
ഏകാന്തതയുടെ ഈ നെരിപ്പോടിനുള്ളില്‍..
ചിതറിയ ചിന്തകള്‍, മങ്ങിയ കാഴ്ചകള്‍,
കൂടപ്പിറപ്പുകളാം വേദനകളും.
ഓരോ ചുവടിലും വേക്കുന്ന കാലുകള്‍
ദുര്‍ഘടങ്ങളാം വഴിത്താരകള്‍;
പിന്നിട്ട ദൂരങ്ങള്‍, കൈവിട്ട മോഹങ്ങള്‍
അറിയില്ല എത്രയെന്നിനിയും .
മിഴികളില്‍ നിറയുന്ന കണ്ണീര്‍ക്കണങ്ങളില്‍
വിയര്‍പ്പായി പൊടിയുന്ന രക്തതുള്ളികളില്‍;
നിറയുന്നു നഷ്ടസൌഭാഗ്യങ്ങള്‍ തന്‍
ഈ ലോകശേഷിപ്പുകള്‍ ..
പാതിയാത്രക്കൊടുവില്‍, ആറടി മണ്ണിലേക്കടങ്ങവേ
ചുറ്റും നില്‍ക്കുവാന്‍, കണ്ണീര്‍പൊഴിക്കുവാന്‍;
ഈ ജന്മത്തില്‍ ആരുണ്ടെനിക്ക്,
കര്‍മ്മസാക്ഷിയാം സൂര്യനല്ലാതെ ??
Subscribe to:
Posts (Atom)