ഹൃദയവിപഞ്ചികതന്‍ ജീവതാളം ;
അലിയുന്നില്ലതിന് മധുരസംഗീതം
ഇന്നിന് ഭ്രാന്തമാം ജീവിതശൈലികളില്‍.
അകലുന്നു ബന്ധങ്ങള്‍, മുറിയുന്നൂ ജീവിതം
പേറുന്നു മുറിപ്പാടുകള്‍, ഹൃദയവ്യഥകള് ;
വലയുന്നു മര്ത്യനതിന് ദുരിതങ്ങളാല്‍
നശിക്കുന്നു സന്തോഷം, മറയുന്നൂ സ്വപ്നങ്ങള്‍..
ജീവിത സായാഹ്നങ്ങളില്‍ ഉഴലുമ്പോള്‍
തേടുന്നവന് നഷ്ടജീവിതത്തിന് സ്പന്ദനം ;
അറിയുന്നില്ലവനൊരിക്കലും
പ്രപഞ്ചനിയന്താവിന് ഹൃദയരഹസ്യം !!
നല്ല കവിത,ആശംസകൾ...
ReplyDeleteകൊള്ളാം....ആശംസകള്‍...
ReplyDeletenanayitundu
ReplyDeletenannayitund aashamsakal
ReplyDeleteനന്ദി ആത്മരതി,Blessy Rony,Achu,Raihana..
ReplyDelete