Sunday, 25 March 2012

നീ വരൂ...

സ്വപ്‌നങ്ങള്‍ മിഴി ചായ്ക്കും സന്ധ്യയില്‍
സ്നേഹസിന്ദൂരമായി നീ വരൂ...
മിഴിയിണയിലലിയും സ്നേഹമായി,
സ്വരങ്ങളിലുതിരും താളമായി,
ആത്മാവില്‍ അനുരാഗമായി,
സ്നേഹമുരളികതന്‍ നാദമായി,
സിരകളിലൊഴുകും അനുഭൂതിയായി,
ഈ ജന്മത്തില്‍ എന്‍ പ്രിയസഖിയായി.. !!

No comments:

Post a Comment